സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ പരിധിയില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള എഴുത്തു പരീക്ഷ ജൂണ്‍ 24ന് രാവിലെ 10 മുതല്‍ 11.15 വരെ നൂല്‍പ്പുഴ രാജീവ് ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തും. ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിലും പൂതാടി, പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ, ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും അപേക്ഷിച്ചവര്‍ ഹാള്‍ ടിക്കറ്റുമായി രാവിലെ 9ന് ഹാജരാകണം. ഫോണ്‍ 04936 221074.
