പാലക്കാട്: ഗവ. വിക്‌ടോറിയ കോളെജില്‍ ബോട്ടണി  വകുപ്പില്‍  ഗസ്റ്റ്  ലക്ചറര്‍ ഒഴിവിലേക്ക് നിയമനം നടത്തും.  യു.ജി.സി നെറ്റ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.  എം.എസ്.സി ബോട്ടണിയില്‍ 55 ശതമാനം മാര്‍ക്കുളളവരയെും പരിഗണിക്കും.  താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ജൂണ്‍ 25 രാവിലെ 11 ന് അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  അഭിമുഖത്തിനെത്തുന്നവര്‍  ഡി.ഡി. ഓഫീസില്‍  രജിസ്റ്റര്‍  ചെയ്തിരിക്കണം.