പാലക്കാട്: കോട്ടായി ഗവ.പ്രീമെട്രിക് ഹോസ്റ്റലില്‍ പുരുഷ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവുണ്ട്. കുഴല്‍മന്ദം ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസക്കാരായ ബിരുദം/ബി.എഡ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 12000 ഓണറേറിയം ലഭിക്കും. വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് വരെയാണ് പ്രവൃത്തി സമയം. കരാറടിസ്ഥാനത്തില്‍ 2019 മാര്‍ച്ച്  31  വരെയാണ് നിയമനം.  താത്പ്പര്യമുളളവര്‍  ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതമുളള അപേക്ഷ ജൂണ്‍ 27 വൈകിട്ട് അഞ്ചിനകം കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി ഓഫീസില്‍ നല്‍കണം. ഫോണ്‍ – 8547630127