പാലക്കാട്: ആഷ പദ്ധതി പ്രകാരം കരകൗശല തൊഴിലാളികൾക്കായി വ്യവസായ വകുപ്പിൽ നിന്നുള്ള ഗ്രാന്റിന് അപേക്ഷിക്കാം. ഈറ്റ/ മുള, മൺപാത്ര ഉൽപാദകർ, മരപ്പണികൾ, കൊത്തുപണികൾ, ഹാൻഡ് എംബ്രോയ്ഡറി ചെയ്യുന്നവർക്കാണ് അപേക്ഷിക്കാനാവുക. ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ കെട്ടിടം, ഉപകരണങ്ങൾ, മെഷിനറികൾ, എന്നിവയിൽ നിക്ഷേപത്തിന് പൊതുവിഭാഗത്തിന് 40 ശതമാനമായി പരമാവധി രണ്ടു ലക്ഷം രൂപയും, പട്ടികജാതി/പട്ടികവർഗ /വനിതാ /യുവാക്കൾക്ക് 50 ശതമാനമായി പരമാവധി മൂന്നു ലക്ഷം രൂപ വരെയും സർക്കാർ ഗ്രാന്‍ നൽകും. താൽപര്യമുള്ളവർ ഓഗസ്റ്റ് 15 നകം ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകളിൽ അപേക്ഷ നൽകണമെന്ന് ജനറൽ മാനേജർ അറിയിച്ചു. ഫോൺ: 0491-2505385, 2505408.