പാലക്കാട്: മംഗലം ഫിഷ് സീഡ് ഫാമില് ആറ് കുഴല്ക്കിണറുകള് സ്ഥാപിച്ച് മത്സ്യടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്നതിന് വ്യക്തികള്/സ്ഥാപനങ്ങളില് നിന്നും ടെന്ഡര് ക്ഷണിച്ചു. ടെണ്ടര് സമര്പ്പിക്കുന്ന കവറിന് പുറത്ത് ‘മംഗലം ഫിഷറീസ് ഫാമില് കുഴല്ക്കിണര് സ്ഥാപിച്ച് മത്സ്യടാങ്കുകളില് വെള്ളം പമ്പ് ചെയ്തു എത്തിക്കുന്നതിനുള്ള പ്രവൃത്തി ‘ എന്നെഴുതണം. സീല് ചെയ്ത ടെന്ഡറുകള് ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് മൂന്നിനകം ഫിഷറീസ് സബ്ബ് ഇന്സ്‌പെക്ടര്, മംഗലം ഡാം പി.ഒ, പാലക്കാട് 658706 വിലാസത്തില് ലഭ്യമാക്കണം. ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് മൂന്നിന് ദര്ഘാസ് തുറക്കും. ഫോണ്: 0491-2815245.