സ്റ്റേറ്റ് റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓഗസ്റ്റ് അഞ്ചിനകം ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നൽകാം. വിശദവിവരങ്ങൾ www.srccc.in ൽ ലഭിക്കും. ഫോൺ: 0471-2325102, 9446323871.