തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ വിഷൻ ആൻഡ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടു റവന്യൂ മന്ത്രി എം.എൽ.എമാരുമായി നടത്തുന്ന കൂടിക്കാഴ്ച ഇന്നു (ജൂലൈ 22) മുതൽ. ഓരോ ജില്ലയിലേയും റവന്യൂ – ഭവന നിർമാണ വകുപ്പിന്റെ പദ്ധതികളെക്കുറിച്ചു ചർച്ച ചെയ്യുക, പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുക, വിഷൻ ആൻഡ് മിഷൻ പദ്ധതി വിജയകരമായി നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു കൂടിക്കാഴ്ച. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ(ഐ.എൽ.ഡി.എം)വച്ചാണു കൂടിക്കാഴ്ച.

ഇന്ന് (ജൂലൈ 22) വൈകിട്ട് ആറിന് കാസർകോഡ് ജില്ലയിലെ എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തും. നാളെ (ജൂലൈ 23) ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം ജില്ലയിലെ എം.എൽ.എമാരുമായാണു കൂടിക്കാഴ്ച. മറ്റു ജില്ലകളെ സമയം ഇങ്ങനെ;

കണ്ണൂർ – ജൂലൈ 26 വൈകിട്ട് ആറിന്
കോഴിക്കോട് – ജൂലൈ 28 വൈകിട്ട് 6.30ന്
മലപ്പുറം – ജൂലൈ 29ന് വൈകിട്ട് ആറിന്
കൊല്ലം – ജൂലൈ 30ന് ഉച്ചയ്ക്ക് ഒന്നിന്
പാലക്കാട് – ഓഗസ്റ്റ് രണ്ടിന് വൈകിട്ട് ആറിന്
തൃശൂർ – ഓഗസ്റ്റ് മൂന്നിന് വൈകിട്ട് ആറിന്
എറണാകുളം – ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് ആറിന്
പത്തനംതിട്ട – ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് ഒന്നിന്
ആലപ്പുഴ – ഓഗസ്റ്റ് ഒമ്പതിന് വൈകിട്ട് ആറിന്
കോട്ടയം – ഓഗസ്റ്റ് 10ന് വൈകിട്ട് ആറിന്
വയനാട്, ഇടുക്കി – ഓഗസ്റ്റ് 12ന് വൈകിട്ട് ആറിന്

എം.എൽ.എമാർക്കു പുറമേ അതതു ജില്ലകളിലെ കളക്ടർമാർ, റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗങ്ങളിൽ പങ്കെടുക്കും.