പാലക്കാട്‌: വിദ്യാര്ഥികള്ക്കിടയില് സംരംഭകത്വം വളര്ത്താനും, വ്യവസായ മേഖലയില് യുവതലമുറയെ ബോധവാത്മാരാക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളില് സംരംഭത്വ വികസന ക്ലബ് ആരംഭിക്കാന് ജില്ലാ വ്യവസായ കേന്ദ്രം മുഖേന ധനസഹായം നല്കുന്നു. കോളേജുകള്, ഹയര് സെക്കന്ഡറി /വൊക്കേഷണല് ഹയര് സെക്കന്ഡറി സ്‌കൂളുകള്, പോളിടെക്‌നിക്ക്, ഐ.ടി.ഐ എന്നിവിടങ്ങളില് ക്ലബ്ബുകള് ആരംഭിക്കാനാണ് ഒരു സാമ്പത്തിക വര്ഷം 20,000 രൂപ രണ്ടു ഗഡുക്കളായി നല്കുന്നത്.
ക്ലബില് ഏറ്റവും കുറഞ്ഞത് 25 അംഗങ്ങള് വേണം. ക്ലബുകള് വഴി ബോധവത്കരണ ക്ലാസ്സുകള്, ക്ലിനിക്കുകള്, വര്ക്ക്‌ഷോപ്പ്, ചര്ച്ച തുടങ്ങിയവ സംഘടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കൂടുതല് വിവരങ്ങള്ക്ക്
ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട്- 0491-2505385, 0491-2505408
താലൂക്ക് വ്യവസായ ഓഫീസ്, പാലക്കാട് – 0491-2505570
താലൂക്ക് വ്യവസായ ഓഫീസ്, ചിറ്റൂര് – 04923221785
താലൂക്ക് വ്യവസായ ഓഫീസ്, ആലത്തൂര്– 04922224395
താലൂക്ക് വ്യവസായ ഓഫീസ്, ഒറ്റപ്പാലം – 04662248310
താലൂക്ക് വ്യവസായ ഓഫീസ്, മണ്ണാര്ക്കാട്- 04924222895