ആലപ്പുഴ: ഒളിമ്പിക്‌സ് കായിക മാമാങ്കത്തിന് ഭാരതത്തെ പ്രതിനിധീകരിക്കുന്ന കായിക പ്രതിഭകള്‍ക്ക് വിജയാശംസകള്‍ അര്‍പ്പിച്ച് ചിയര്‍ ഫോര്‍ ഇന്ത്യ ക്യാമ്പയിന്റ ഭാഗമായി ആലപ്പുഴ നഗരസഭയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി ലിയോ അത്ലറ്റിക് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദീപശിഖ പ്രയാണം നഗരസഭാധ്യക്ഷ സൗമ്യ രാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ദീപശിഖ നഗരസഭാധ്യക്ഷ ഒളിമ്പ്യന്‍ മനോജ് ലാലിന് കൈമാറി.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി.ജെ. ജോസഫ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. ഷാനവാസ്, വിദ്യാഭ്യാസ കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. വിനീത, കൗണ്‍സിലര്‍മാരായ എം. ആര്‍. പ്രേം, ലിന്‍ഡ ഫ്രാന്‍സിസ്, ജെസ്സി മോള്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് വി. ജി. വിഷ്ണു, സെക്രട്ടറി എന്‍. പ്രദീപ് കുമാര്‍, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ. കെ. പ്രതാപന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി. ജയ മോഹന്‍, അഡ്വ.കുര്യന്‍ ജെയിംസ്, ടി.കെ. അനില്‍, പി.കെ. ഉമാനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.