കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്ക് 2019) ലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ആദ്യാവതരണം കഴിഞ്ഞതും ഇറ്റ്‌ഫോക്കില്‍ മുന്‍പ് അവതരിപ്പിച്ചിട്ടില്ലാത്തതുമായ നാടകങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഏതെങ്കിലും പ്രത്യേക വിഷയത്തിന് ഊന്നല്‍ നല്‍കുന്നില്ല. കേരള സംഗീത നാടക അക്കാദമി ഓഫീസില്‍ നിന്ന് നേരിട്ടും അക്കാദമി വെബ്‌സൈറ്റ് വഴിയും ഇറ്റ്‌ഫോക്ക് വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈനായും അപേക്ഷാഫോമുകള്‍ ലഭിക്കും. 2018 ആഗസ്റ്റ് 31 വരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ www.theatrefestivalkerala.com ല്‍ ലഭിക്കും.
