തിരുവനന്തപുരം: ശ്രീകാര്യം മേൽപ്പാല നിർമാണത്തിനു ഭൂമി പൊന്നുംവിലയ്ക്ക് ഏറ്റെടുക്കുന്നതിന് സർക്കാർ നയപ്രകാരമുള്ള ഭൂവില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടു ജില്ലാതല ന്യായമായ നഷ്ടപരിഹാര – പുനരധിവാസ – പുനഃസ്ഥാപന സമിതിയുടെ യോഗം (ഡി.എൽ.എഫ്.സി.)  28നു രാവിലെ 11ന് ഓൺലൈനായി ചേരുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. യോഗത്തിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് ഭൂവുടമകൾക്കു വാട്‌സ് ആപ്പ് വഴി അയക്കും. ഭൂവുടമയോ അധികാരപ്പെടുത്തിയ ആളോ മാത്രം യോഗത്തിൽ പങ്കെടുക്കണമെന്നും കളക്ടർ അറിയിച്ചു.