കോഴിക്കോട്: ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 2,983 കിടക്കകളിൽ 1,455 എണ്ണം ഒഴിവുണ്ട്. 124 ഐ.സി.യു കിടക്കകളും 48 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 719 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 356 കിടക്കകൾ, 26 ഐ.സി.യു, 24 വെന്റിലേറ്റർ, 377 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
ഒൻപത് സി.എഫ്.എൽ.ടി.സികളിലായി 978 കിടക്കകളിൽ 583 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 285 എണ്ണം ഒഴിവുണ്ട്. 59 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 1,367 കിടക്കകളിൽ 1073 എണ്ണം ഒഴിവുണ്ട്.