കോട്ടയം: കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ മോട്ടോർ വാഹന മേഖലയ്ക്കുള്ള സഹായ നടപടികളുടെ ഭാഗമായി ആറു മാസത്തെ അംശാദായം ഒഴിവാക്കി.
2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ഉടമ / തൊഴിലാളി അംശാദായമാണ് ഒഴിവാക്കിയത്.നിലവിൽ അംശാദായം അടച്ചിട്ടുള്ളവർക്ക് തുടര്‍ന്നുള്ള കാലയളവിലേക്ക് ഈ തുക വരവു വെക്കുമെന്ന് മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.