ഇടുക്കി: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 32-മത് ടോക്കിയോ ഒളിമ്പിക്സ്- 2020 അരങ്ങേറുന്നതിന്റെ ഭാഗമായി ഒളിമ്പിക് മത്സരങ്ങളെക്കുറിച്ച് കുട്ടികളില്‍ കൂടുതല്‍ അവഗാഹം ഉണ്ടാക്കുന്നതിനായി ഒളിമ്പിക്സ് മത്സരങ്ങളെ സംബന്ധിച്ച് ഇടുക്കിയിലെ സ്‌കൂള്‍, കോളേജ് കുട്ടികള്‍ക്ക് ക്വിസ്സ് മത്സരം – ഒളിമ്പ്യാഡ് 2021 സംഘടിപ്പിക്കുന്നു.
മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5,001 രൂപ, 3,001 രൂപ, 2,001 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും. ജൂലൈ 26ന് രാത്രി 8.30 മുതല്‍ 9.30 വരെ ഓണ്‍ലൈനായി മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് 8075143020 എന്ന വാട്ട്സ് ആപ് നമ്പറില്‍ 26ന് തിങ്കളാഴ്ച രാത്രി 8 മണി വരെ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8075143020, 8547575248, 9895112027 ബന്ധപ്പെടുക.