കൊല്ലം: കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് യോഗ്യതയുള്ളവര്‍ ഓഗസ്റ്റ് അഞ്ചിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. 2020-21 അധ്യയന വര്‍ഷത്തെ എസ.്എസ.്എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിവര്‍ക്കും 2019-2020 ലെ ബിരുദ, ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സ് പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്കുമാണ് അവാര്‍ഡ്.
വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കിയ ക്ഷേമനിധി അംഗത്തിന്റെ ഫോണ്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ, മാര്‍ക്ക്‌ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അപേക്ഷകന്‍ വിദ്യാര്‍ഥിയുമായുള്ള ബന്ധം തെളിയിക്കുന്നതിന് എസ്.എസ്.എല്‍.സി ബുക്കിന്റെ പകര്‍പ്പ്/റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍, കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം-691001 വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ chiefofficecashew@gmail.com ഇ മെയിലിലോ അയക്കണം. ഫോണ്‍-04742743469.