കാസര്‍ഗോഡ് ജില്ലയില്‍ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ 21 കുടുംബശ്രീ സി ഡി എസ്സുകളില്‍ എംകെഎസ്പി പദ്ധതിയുടെ ഭാഗമായി ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. നീലേശ്വരം ബ്ലോക്കിന്റെ കീഴിലുളള സി ഡി എസ്സുകളില്‍ നിന്നും 1,16,450 രൂപ വിറ്റു വരവ് ലഭിച്ചു. കാഞ്ഞങ്ങാട് ബ്ലോക്കിന്റെ കീഴില്‍ മൂന്ന് സി ഡി എസ്സുകളിലാണ് ചക്ക ഫെസ്റ്റ് നടത്തിയത്. ഇതില്‍ ആകെ വിറ്റുവരവ് 21,330 രൂപയാണ്. പരപ്പ ബ്ലോക്കില്‍ 1,36,310 രൂപയുടെ വിറ്റുവരവ് ലഭിച്ചു. കാറഡുക്ക ബ്ലോക്കില്‍ മൂന്ന് സി ഡി എസ്സിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ആകെ വരുമാനം 22, 500 രൂപയാണ്. കാസറഗോഡ് ബ്ലോക്കില്‍ 60,225 രൂപയും ലഭിച്ചു. മഞ്ചേശ്വരം ബ്ലോക്കിലെ സിഡിഎസ്സുകള്‍ ജൂണ്‍ മാസം അവസാനത്തോടെ ചക്ക ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് അറിയിച്ചു. കാസറഗോഡ് ജില്ലയില്‍ കുടുംബശ്രീ വനിതകള്‍ക്ക് ചക്ക ഫെസ്റ്റിലൂടെ ലഭിച്ച വിറ്റുവരവ് 3,56,815 രൂപയാണ്. ജൂണ്‍ മാസത്തെ മാസ അവലോകന യോഗത്തില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ കുടുംബശ്രീ സിഡിഎസ്സുകള്‍ക്ക് പ്രത്യേകം അനുമോദനം നല്‍കി.
