മത്സ്യ കര്‍ഷക വികസന ഏജന്‍സി, കാസര്‍ഗോഡ് വഴി നടപ്പിലാക്കുന്ന കൂടുകളിലെ അലങ്കാര മത്സ്യകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ മത്സ്യകൃഷിക്ക് ഉപയോഗിക്കുവാന്‍ സാധിക്കാത്ത ക്വാറി കുളങ്ങളില്‍ കൂടുകള്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വന്തമായോ നിയമാനുസൃത പാട്ടവ്യവസ്ഥയിലോ അനുയോജ്യമായ ക്വാറി കുളങ്ങള്‍ ഉളള കര്‍ഷകര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോറവും വിശദവിവരങ്ങളും കാഞ്ഞങ്ങാട് മീനാപ്പീസിലിളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 26-ന് മുമ്പ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍,   മത്സ്യകര്‍ഷക വികസന ഏജന്‍സി, മീനാപ്പീസ്, കാഞ്ഞങ്ങാട്- 671315 എന്ന വിലാസത്തില്‍ ലഭിക്കണം.              ഫോണ്‍ : 04672202537, 9747558835