മുപ്പതോ അതിലധികമോ കോവിഡ്-19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ മുളിയാർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് പൂർണമായും പനത്തടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ കോയത്തടുക്ക എസ്.ടി കോളനിക്ക് രണ്ട് കിലോ മീറ്റർ ചുറ്റളവിൽ വരുന്ന ഭാഗങ്ങളും മൈക്രോ കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിട്ടു. നേരത്തെ പ്രഖ്യാപിച്ച കള്ളാർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ്, ചെറുവത്തൂർ അഞ്ചാം വാർഡ്, കിനാനൂർ -കരിന്തളം ഏഴാം വാർഡ്, കോടോം-ബേളൂർ മൂന്ന്, 13 വാർഡുകൾ, പള്ളിക്കര 12ാം വാർഡ്, കുമ്പള 16ാം വാർഡ്,പനത്തടി അഞ്ചാം വാർഡ് എന്നിവ മൈക്രോകണ്ടെയ്ൻമെൻറ് സോണായി തുടരും.
ഈ പ്രദേശങ്ങളിൽ ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ നിർദേശിച്ച തരത്തിൽ കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി. കേസുകളുടെ എണ്ണം കുറയുന്നതിന് അനുസരിച്ച് അവലലോകനം നടത്തി ഇവയെ പട്ടികയിൽനിന്ന് ഒഴിവാക്കും. ഈ പ്രദേശങ്ങളിൽ വീടുവീടാന്തരം പരിശോധന നടത്തി രോഗസാധ്യത സംശയിക്കുന്ന വ്യക്തികളെ നിർബന്ധമായി പരിശോധനയ്ക്ക് വിധേയമാക്കാൻ വാർഡ് തല ജാഗ്രതാ സമിതിയും മെഡിക്കൽ ടീമും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിലവിൽ പോസിറ്റീവ് ആയ വ്യക്തികൾ ക്വാറൻൈറൻ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതും ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കേണ്ടതതാണെന്നും അറിയിച്ചു.