എറണാകുളം : ജില്ലയിൽ അനധികൃത പാർക്കിംഗിനെതിരെ എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ 211 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. എൻഫോഴ്സ്മെന്റ് ആർടിഒ ജി അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളിലും അനധികൃത പാർക്കിഗിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു.