വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ പ്രവർത്തിക്കുന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക് (സി.ഡി.റ്റി.പി) സ്‌കീമിൽ ജൂലൈ രണ്ടിന് ആരംഭിക്കുന്ന ആർക്ക് വെൽഡിംഗ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, ഡാറ്റ എൻട്രി, മെഷീൻ എംബ്രോയിഡറി, ഗാർമെന്റ്‌സ് മേക്കിംഗ് എന്നീ സൗജന്യ കോഴ്്‌സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.  സൗജന്യ അപേക്ഷാഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും സി.ഡി.റ്റി.പി ഓഫീസുമായി നേരിട്ട് ബന്ധപ്പെടുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.