തിരുവനന്തപുരം ജില്ലയിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന നാഷണൽ     ഫിഷ് സീഡ് ഫാമിലേക്ക് 2018-19 സാമ്പത്തിക വർഷത്തിൽ കരാർ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലക്കാരിൽ നിന്നും ഒരു പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.  ഫിഷറീസ് സയൻസിൽ/സുവോളജിയിൽ  ബിരുദാനന്തരബിരുദവും പ്രവ്യത്തി പരിചയവും ഉളളവർക്ക് മുൻഗണന.  കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ പരിജ്ഞാനം ഉായിരിക്കണം.

യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 21 രാവിലെ 11 മണിക്ക് ഫിഷറീസ് മേഖല ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ എത്തണമെന്ന് ഫിഷറീഷ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവ്യത്തി ദിവസങ്ങളിൽ 0471 2450773,  0471 2464076 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.