സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം ജൂലൈ 31 ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷൻ കടകൾ വഴി എ.എ.വൈ വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2, 3 തീയതികളിലും പി.എച്.എച് വിഭാഗത്തിന് ആഗസ്റ്റ് 4 മുതൽ 7 വരെയും, എൻ.പി.എസ് വിഭാഗത്തിന് ആഗസ്റ്റ് 9 മുതൽ 12 വരെയും, എൻ.പി.എൻ.എസ് വിഭാഗത്തിന് ആഗസ്റ്റ് 13 മുതൽ 16 വരെയും കിറ്റുകൾ വിതരണം ചെയ്യും. സ്‌പെഷ്യൽ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പതിനഞ്ചിനം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ജൂൺ മാസത്തിലെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ജൂലൈ 28 ന് അവസാനിക്കും.