കാസർഗോഡ്: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനപരിപാടിയുടെ ഭാഗമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 27 ന് രാവിലെ 10.15 ന് കാസര്‍കോട് ജില്ലയിലെ കാര്‍ഷിക മൂല്യവര്‍ധിത സംരംഭക പരിശീലന പരിപാടി നടക്കും. നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

ഇതിന്റെ ഭാഗമായി കാര്‍ഷിക മൂല്യ വര്‍ദ്ധിതമേഖലയിലെ സംരഭകത്വ സാധ്യതകള്‍, ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിയിലെ ജില്ലയിലെ ഉത്പന്നമായ മത്സ്യം, പഴം-പച്ചക്കറി, തുടങ്ങിയ മേഖലകളിലെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ടെക്‌നിക്കല്‍ സെഷനുകള്‍ എന്നിവ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങളും ജില്ലാ വ്യവസായ കേന്ദ്രം ഓഫീസില്‍ നിന്നും www.kied.info ല്‍ നിന്നും ലഭിക്കും. ഫോണ്‍: 9605542061, 7403180193.
അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന പരിശീലനത്തില്‍ നിലവില്‍ 13 ജില്ലകളിലായി 1210 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി.