കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചിറക്കര ഗ്രാമപഞ്ചായത്തിലെ ഒഴുകുപാറയില്‍ തുറന്ന കുടുംബശ്രീ കേരള ചിക്കന്‍ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിച്ചു. ഇറച്ചിക്കോഴി വിലവര്‍ധനവിന് പരിഹാരം കാണുന്നതിനും വിഷ-ഹോര്‍മോണ്‍ രഹിത ഇറച്ചി ലഭ്യമാക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ സഹായകമാമെണെന്ന് മന്ത്രി പറഞ്ഞു. ജി.എസ്.ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി.
ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലദേവി, വൈസ് പ്രസിഡന്റ് ദേവദാസ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുദര്‍ശനന്‍ പിള്ള, വികസന കാര്യ സമിതി അധ്യക്ഷ മിനിമോള്‍ ജോഷ്, പഞ്ചായത്തംഗങ്ങളായ രജനീഷ്, സജില, ജയകുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഉഷാകുമാരി, പഞ്ചായത്ത് സെക്രട്ടറി കെ.സജീവ്, അസിസ്റ്റന്റ് സെക്രട്ടറി ആര്‍.രാജേഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ വി.ആര്‍.അജു, ശ്യാം ജി.നായര്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ രാഹുല്‍ കൃഷ്ണന്‍, , കേരള ചിക്കന്‍ സംരംഭക വിജയകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.