– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.35%

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഞായറാഴ്ച (ജൂലൈ 25) 914 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 660 പേര്‍ രോഗമുക്തരായി. 9.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആക 210530 പേര്‍ രോഗമുക്തരായി. 8460 പേര്‍ ചികിത്സയിലുണ്ട്.

240 പേര്‍ കോവിഡ് ആശുപത്രികളിലും 1642 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5822 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 215 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1829 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 2621 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 28339 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 9769 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധനയ്ക്ക് അയച്ചത്.