കണ്ണൂർ: ഇന്ന് (ജൂലൈ 26) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. അല്‍ ഇസ്ലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കള്ളിക്കണ്ടി, പാര്‍വതി ഓഡിറ്റോറിയം കാക്കയങ്ങാട്, എ കെ ജി വായനശാല വീരഞ്ചിറ, ബോര്‍ഡ് സ്‌കൂള്‍ ചെറുകുന്ന് തറ, എരിപ്രം നൂറുല്‍ ഹുദാ മദ്രസ, ഉമ്മറപ്പൊയില്‍ ഡിസിസി, ചെങ്ങളായി പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു വരെയും നവോദയ പൊതുജന വായനശാല പെരുമ്പുളിക്കരി, മുഴപ്പിലങ്ങാട് വയോജന വിശ്രമ കേന്ദ്രം എന്നിവിടങ്ങളിൽ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും കുറ്റിയാട്ടൂര്‍ സെന്‍ട്രല്‍ സി ആര്‍ സി വായനശാല കുറുവോട്ടുമൂല, പാലയാട് ഡയറ്റ് കോണ്‍ഫറന്‍സ് ഹാള്‍ ചിറക്കുനി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
