കാസർഗോഡ്: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി തരണം ചെയ്യാൻ സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫീസർ ലൈഫ്മിഷൻ സിഇഒ പി ബി നൂഹ് ജില്ലയിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.

കളക്ടറേറ്റിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ പോലീസ് മേധാവി പിബി രാജീവ് എഡിഎം എ കെ രമേന്ദ്രൻ, എ എസ് പി ഹരിശ്ചന്ദ്ര നായിക്, ഡി എം ഒ കെ ആർ രാജൻ, സബ് കളക്ടർ ഡി ആർ മേഘശ്രീ, ആർ ഡി ഒ അതുൽ സ്വാമിനാഥ് തുടങ്ങിയവരുമായി ചർച്ച നടത്തി.