വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില് എന്.ജി.ഒ യുടെ സഹകരണത്തോടെ സ്ത്രീകള്ക്ക് പരാതികള് അറിയിക്കാനും നിയമസഹായം, കൗണ്സലിംഗ്, സുരക്ഷിത അഭയം എന്നിവയ്ക്കുമായി ജില്ലയില് ആറ് സര്വീസ് പ്രൊവൈഡിങ് സെന്ററുകള് പ്രവര്ത്തിച്ചു വരുന്നുണ്ട്. അതാത് പ്രദേശങ്ങളിലുള്ളവര്ക്ക് ഇതു വഴി സേവനങ്ങള് എളുപ്പത്തില് ലഭ്യമാകും.
സര്വീസ് പ്രൊവൈഡിങ് സെന്ററുകള്
1. പാലക്കാട് മേപ്പറമ്പ് പീപ്പിള് സര്വീസ് സൊസൈറ്റി – 8078520395
2. പാലക്കാട് മേഴ്സി കോളേജില് സോഷ്യല് സര്വീസ് ലീഗ് – 0491 2543328
3. മണ്ണാര്ക്കാട് സഹൃദയ പബ്ലിക് ലൈബ്രറി ഹ്യൂമന് റിസോഴ്സ് ഡെവലപ്മെന്റ് ചാരിറ്റബിള് സൊസൈറ്റി-8547812696
4. കടമ്പഴിപ്പുറം ഇന്റഗ്രേറ്റഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സെന്റര് -0466 2203688
5. അട്ടപ്പാടി സോഷ്യല് സര്വീസ് ഓര്ഗനൈസേഷന്,താവളം-04924 253462
6. മുട്ടിക്കുളങ്ങര മഹിളാമന്ദിരം-0491 2552658
മുട്ടിക്കുളങ്ങര മഹിളാമന്ദിരത്തില് രണ്ട് വര്ഷം വരെ സംരക്ഷണം
നിയമസഹായം, കൗണ്സിലിങ് എന്നിവയ്ക്കു പുറമേ കോടതിയില്നിന്ന് സംരക്ഷണ ഉത്തരവ് ലഭിക്കുന്ന സ്ത്രീകള്ക്കും കുട്ടികള്ക്കും രണ്ടു വര്ഷം വരെ മഹിളാ മന്ദിരത്തില് സംരക്ഷണം നല്കും. ഇവിടെ താമസിക്കുന്നവര്ക്ക് തൊഴില് പരിശീലനം നല്കി സ്വയം പര്യാപ്തരാക്കാനുള്ള പദ്ധതികളുമുണ്ട്.