പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ The Kerala Stressed MSME’s Revival and Rehabilitation പദ്ധതി വഴി തകര്ച്ച നേരിടുന്ന വ്യവസായങ്ങളെ പുനരുജ്ജീവിപ്പിച്ച് അവയുടെ ഉല്പാദനരഹിതമായ ആസ്തികളെ ഉല്പാദന ആസ്തികളാക്കി മാറ്റുന്നതിന് 5 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നല്കുന്നു. വ്യവസായം നിലനിര്ത്തുന്നതിന്റെ ഭാഗമായി ബാങ്കില് നിന്നുള്ള അധിക വായ്പ, പലിശ സബ്‌സിഡി, മെഷിനറികള്ക്കുള്ള ധനസഹായം തുടങ്ങിയവയ്ക്കാണ് സഹായത്തുക ലഭിക്കുക.
നിലവിലുള്ള ബാങ്ക് വായ്പ പുനക്രമീകരിച്ച് ബാങ്ക് നല്കുന്ന അധിക വായ്പയ്ക്ക് ആവശ്യമായ ഗുണഭോക്തൃ വിഹിതത്തിന്റെ 50% പരമാവധി 2 ലക്ഷം രൂപ വരെ സാമ്പത്തിക സഹായമായി നല്കും.
വിദഗ്ധ സമിതി ശുപാര്ശ ചെയ്തിട്ടുള്ള പുനരുദ്ധാരണ പദ്ധതിരേഖയുടെ അടിസ്ഥാനത്തില് ബാങ്ക് നല്കുന്ന അധിക വായ്പയില് ആദ്യവര്ഷം 6% പലിശ സബ് സിഡിയായി പരമാവധി 1 ലക്ഷം രൂപ നല്കും. കൂടാതെ പുനപ്രവര്ത്തന സഹായമായി ധനകാര്യസ്ഥാപനത്തിന്റെ വായ്പസഹായമില്ലാതെ, വിദഗ്ധ സമിതി ശുപാര്ശ ചെയ്യുന്ന പ്രകാരം അധികമായി വാങ്ങുന്ന മെഷിനറികളുടെ വിലയുടെ 50% പരമാവധി 1.50 ലക്ഷം രൂപ സാമ്പത്തിക സഹായമായി നല്കും.
നിലവിലെ മെഷിനറിയുടെയും കെട്ടിടത്തിന്റേയും അടിയന്തിര അറ്റകുറ്റ പണികള്ക്കുള്ള ചെലവിന്റെ 50% പരമാവധി 1 ലക്ഷം രൂപ തിരിച്ചു നല്കുകയും കെ.എസ്.ഇ.ബി, ജി.എസ്.ടി, എക്‌സൈസ്, മലിനീകരണ നിയന്ത്രണ ബോര്ഡ് തുടങ്ങിയ ഏജന്സികളില് നിലവിലുള്ള കുടിശ്ശിക തീര്ക്കുന്നതിന് 50% പരമാവധി 40,000/ രൂപയും ധനസഹായമായി നല്കും.
ഇതിനുപുറമേ പുനരുദ്ധാരണ പദ്ധതി രേഖ തയ്യാറാക്കുന്നതിനുള്ള ചെലവിന്റെ 100 ശതമാനവും ( ഒരു യൂണിറ്റിന് പരമാവധി 10,000/ രൂപ ) തിരികെ നല്കും.
കൂടുതല് വിവരങ്ങള്ക്ക്
ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട്- 0491-2505385, 0491-2505408
താലൂക്ക് വ്യവസായ ഓഫീസ്, പാലക്കാട് – 0491-2505570
താലൂക്ക് വ്യവസായ ഓഫീസ്, ചിറ്റൂര് – 04923221785
താലൂക്ക് വ്യവസായ ഓഫീസ്, ആലത്തൂര്– 04922224395
താലൂക്ക് വ്യവസായ ഓഫീസ്, ഒറ്റപ്പാലം – 04662248310
താലൂക്ക് വ്യവസായ ഓഫീസ്, മണ്ണാര്ക്കാട്- 04924222895