സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ജാപ്പനീസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആറുമാസത്തെ ഓൺലൈൻ ജാപ്പനീസ് ഭാഷാ പഠന കോഴ്‌സ് നടത്തുന്നു. ഫീസ് 12000 രൂപ. പാഠപുസ്തകങ്ങൾക്ക് 3000 രൂപ. ക്ലാസുകൾ ഓഗസ്റ്റിൽ ആരംഭിക്കും. ആഴ്ചയിൽ മൂന്നു ദിവസമാണ് ക്ലാസ്. വിദ്യാഭ്യാസ യോഗ്യതയോ പ്രായപരിധിയോ ബാധകമല്ല. വിശദവിവരങ്ങൾ www.keralabhashainstitute.org ൽ ലഭിക്കും. ഫോൺ: 9447956162.