കോട്ടയം ജില്ലയില്‍ എല്ലാ വിധത്തിലുള്ള ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍ പേഴ്‌സണായ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉത്തരവ് പുറപ്പെടുവിച്ചു.

വരും മണിക്കൂറുകളില്‍ ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍ന്ന് മുന്നറിയിപ്പ് ലഭിക്കുകയും ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദുരന്തസാധ്യത ഒഴിവാക്കുന്നതിനായാണ് നടപടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനം.