കാസർഗോഡ്: കോവിഡിന്റെ രണ്ടാംതരംഗംമൂലം പൊതുഗതാഗത മേഖലയില്‍ തൊഴില്‍ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തില്‍ കേരളമോട്ടോര്‍, കേരള ഓട്ടോറിക്ഷ, കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളിക്ഷേമനിധി പദ്ധതികളില്‍ അംഗങ്ങളായവര്‍ക്ക് 2021 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള ആറ് മാസക്കാലയളവിലെ അംശദായം ഒഴിവാക്കി നല്‍കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.