കാസർഗോഡ്: നീലേശ്വരം നഗരസഭാ കോവിഡ് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നീലേശ്വരം വ്യാപാര ഭവനില്‍ കോവിഡ് നിര്‍ണ്ണയ മെഗാ ക്യാമ്പ് നടന്നു. ആരോഗ്യ വകുപ്പിന്റെയും കുടുംബശ്രീയുടെയും വ്യാപാരി സമൂഹത്തിന്റെയും ഓട്ടോത്തൊഴിലാളികളുടെയും ചുമട്ട് തൊഴിലാളികളുടെയും മാഷ് ടീംമിന്റെയും സഹകരണത്തോടെ നീലേശ്വരം നഗരസഭ , നീലേശ്വരം ജനമൈത്രീ പോലീസ് സംയുക്താഭിമുഖ്യത്തിലാണ് മെഗാ ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പില്‍ 590 പേര്‍ പങ്കെടുത്തു. നീലേശ്വരം നഗരസഭാ ചെയര്‍പേര്‍സണ്‍ ടി.വി ശാന്ത, വൈസ് ചെയര്‍മാന്‍ മുഹമ്മദ് റാഫി, ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷജീര്‍ ഇ, നീലേശ്വരം പോലീസ് ഇന്‍സ്പക്ടര്‍ ശ്രീഹരി കെ പി, എസ് ഐ ജയചന്ദ്രന്‍ ഇ , കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഗീത കെ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ വി സുരേഷ് കുമാര്‍, കല്ലായി അഷ്‌റഫ് എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.

ജന മൈത്രീബീറ്റ് ഓഫീസര്‍മാരായ പ്രദീപന്‍ കോതോളി, ശൈലജ എം, എച്ച് ഐ മോഹനന്‍ പി.പി, ജെ എച്ച് ഐ രാജന്‍ ടി.വി, മാഷ് കോര്‍ഡിനേറ്റര്‍ ബാബുരാജ് എം, പ്രകാശന്‍ കെ, സുബൈര്‍ ടി, രാജന്‍, ഗണേഷ് കാമത്ത്,അവിനാഷ് ടി കെ, എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. നീലേശ്വരം പട്ടണവുമായി ദൈനം ദിനം ബന്ധപ്പെടുന്ന ആളുകളെയും പൊതുജനങ്ങളെയുമാണ് ക്യാമ്പില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്.