കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കൺസൾട്ടന്റ്(ഫിനാൻസ്), ജൂനിയർ കൺസൾട്ടന്റ് (ടെക്‌നിക്കൽ) തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കൺസൾട്ടന്റ് (ഫിനാൻസ്) അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13. ജൂനിയർ കൺസൾട്ടന്റ് (ടെക്‌നിക്കൽ) ഒഴിവിലേക്ക് ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം. ഇതു സംബന്ധിച്ച വിശദവിവരങ്ങൾ കമ്മീഷന്റെ വെബ്‌സൈറ്റായ www.erckerala.org ൽ ലഭ്യമാണ്.
