തിരുവനന്തപുരം കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന കാസർഗോഡ് എൻജിനിയറിങ് കോളേജിലേക്കും പൂജപ്പുരയിലുള്ള വനിത എൻജിനിയറിങ് കോളേജിലേക്കും 2021-22 അധ്യയന വർഷത്തേക്കുള്ള ബി.ടെക് എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. സിവിൽ, കമ്പ്യൂട്ടർ സയൻസ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി, മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എന്നീ വിഭാഗങ്ങളിലേക്കാണ് പ്രവേശനം. ആഗസ്റ്റ് ഏഴു വരെ അപേക്ഷിക്കാം. കോഴ്‌സുകളെക്കുറിച്ചും പ്രവേശനത്തെക്കുറിച്ചുമുള്ള വിവരങ്ങളും പ്രോസ്‌പെക്ടസ്സും www.lbt.ac.in (പൂജപ്പുര) www.lbscek.ac.in (കാസർഗോഡ്) എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2343395, 9895983656 (പൂജപ്പുര), 04994250290, 9496463548, (കാസർഗോഡ്).