പാലക്കാട്: ജില്ലാ വ്യവസായ കേന്ദ്രം മുഖേനയുള്ള മൈക്രോ ആന്റ് സ്‌മോള് എന്റര്പ്രൈസസ് ക്ലസ്റ്റര് ഡെവല്പ്പമെന്റ് പ്രോഗ്രം (എം.എസ്.ഇ.സി.ഡി.പി) പദ്ധതിയിലൂടെ പൊതു സേവന കേന്ദ്രങ്ങള്, റോമെറ്റീരിയല് ബാങ്ക് തുടങ്ങിയവ സജ്ജമാക്കാന് ധനസഹായം അനുവദിക്കുന്നു. 70: 20:10 അനുപാതത്തില് കേന്ദ്ര – സംസ്ഥാന- ഗുണഭോക്തൃ വിഹിതത്തോടെയാണ് ഫണ്ട് അനുവദിക്കുക. ഒരു പ്രദേശം കേന്ദ്രീകരിച്ച് സാധ്യതകള് ഉള്ളതും വെല്ലുവിളികള് നേരിടുന്നതുമായ സൂക്ഷ്മ-ചെറുകിട സംരംഭങ്ങളുടെ ഉല്പ്പാദനക്ഷമത വര്ദ്ധിപ്പിച്ച് അവയെ ആഗോള വിപണിക്ക് പ്രാപ്തമാക്കുക ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
കൂടുതല് വിവരങ്ങള്ക്ക്
ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട്- 0491-2505385, 0491-2505408
താലൂക്ക് വ്യവസായ ഓഫീസ്, പാലക്കാട് – 0491-2505570
താലൂക്ക് വ്യവസായ ഓഫീസ്, ചിറ്റൂര് – 04923221785
താലൂക്ക് വ്യവസായ ഓഫീസ്, ആലത്തൂര്– 04922224395
താലൂക്ക് വ്യവസായ ഓഫീസ്, ഒറ്റപ്പാലം – 04662248310
താലൂക്ക് വ്യവസായ ഓഫീസ്, മണ്ണാര്ക്കാട്- 04924222895