ആലപ്പുഴ: തീരപ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിക്കുകയെന്ന ലഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതി പ്രകാരമുള്ള സ്ഥലമേറ്റെടുക്കല്‍, പുനരധിവാസം,മറ്റ് നടപടി ക്രമങ്ങള്‍ എന്നിവ വേഗത്തിലാക്കും. പദ്ധതിയുമായി ബദ്ധപ്പെട്ട് ജില്ല കളക്ടര്‍ എ.അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചെര്‍ന്ന അവലോകന യോഗത്തിലായിരുന്നു തീരുമാനം. വേലിയേറ്റ മേഖലയില്‍ നിന്നും50 മീറ്റര്‍ ചുറ്റളവിലുള്ളവരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നത്.മാറി താമസിക്കാന്‍ സന്നദ്ധരാവുന്ന കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങാന്‍ ആറ് ലക്ഷം രൂപയും വീട് നിര്‍മിക്കുന്നതിന് നാല് ലക്ഷം രൂപയും ഉള്‍പ്പടെ പത്ത് ലക്ഷം രൂപയാണ് ഫിഷറീസ് വകുപ്പ് നല്‍കുന്നത്.
ജില്ലയില്‍ 4660 ഗുണഭോക്താക്കളാണുള്ളത്. ഡി.എല്‍.എം.സി. അംഗീകാരം ലഭിച്ച 1544 കുടുംബങ്ങളില്‍ 928 കുടുംബങ്ങള്‍ മാറാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിവിധ മേഖലകളിലായി സന്നദ്ധത പ്രകടിപ്പിച്ച 474 കുടുംബങ്ങള്‍ക്ക്സ്ഥലം വാങ്ങാന്‍ ഡി.എല്‍.എം.സി അംഗീകാരം ലഭിക്കുകയും ചെയ്തു.407 സ്ഥലങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി.383 കുടുംബങ്ങള്‍ക്ക് ഒന്നാം ഗഡുവും 214 കുടുംബങ്ങള്‍ക്ക് രണ്ടാം ഗഡുവും 131 കുടുംബങ്ങള്‍ക്ക് മൂന്നാം ഗഡുവും വിതരണം ചെയ്തു കഴിഞ്ഞു.
സ്ഥലം കണ്ടെത്തല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി സന്നദ്ധരായവരെ ഉടന്‍ മാറ്റി താമസിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. പദ്ധതിയെ ജനങ്ങളിലേക്ക് എത്തിച്ചു കൂടുതല്‍ ഗുണഭോക്താക്കളെ കണ്ടെത്തണമെന്ന് ജില്ല കളക്ടര്‍ നിര്‍ദ്ദേശിച്ചു. ചേര്‍ത്തല തഹസീല്‍ദാര്‍ ആര്‍. ഉഷ, കാര്‍ത്തികപള്ളി തഹസീല്‍ദാര്‍ ദിലീപ് കുമാര്‍, ഫിഷറീസ് ഓഫീസര്‍ ഷിജ ജോസ്, വിവിധ മത്സ്യ ഭവന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ സന്നിഹിതരായി.