ഓണത്തോടനുബന്ധിച്ച് ജില്ലയിലെ 7,81,959 കാര്ഡ് ഉടമകള്ക്ക് 15 ഇനങ്ങള് അടങ്ങിയ സ്‌പെഷ്യല് ഓണക്കിറ്റ് വിതരണം ചെയ്യും. എല്ലാ റേഷന് കാര്ഡ് ഉടമകള്ക്കും സ്‌പെഷല് കിറ്റ് വിതരണം നടത്തുന്നുണ്ട്. ജൂലായ് 31 മുതല് വിതരണം ആരംഭിക്കും. ആലത്തൂര് താലൂക്കില് 1,23,593, ചിറ്റൂര് – 1,25,569, മണ്ണാര്ക്കാട് – 1,10,503, ഒറ്റപ്പാലം – 1,28,179, പാലക്കാട് – 1,74,688, പട്ടാമ്പി – 1,19,427 കാര്ഡ് ഉടമകളാണ് ഉള്ളത്.
ജില്ലയില് അന്ത്യോദയ അന്നയോജന വിഭാഗത്തില് (മഞ്ഞ കാര്ഡ്) 47,633 ഗുണഭോക്താക്കളും പ്രയോറിറ്റി ഹൗസ് ഹോള്ഡ് വിഭാഗത്തില് (പിങ്ക് കാര്ഡ് ) 3,17,610 പേരും മുന്ഗണനേതര നോണ് സബ്സിഡി വിഭാഗത്തില് (വെള്ള കാര്ഡ്) 2,33,012 പേരും മുന്ഗണനേതര സബ്സിഡി വിഭാഗത്തില് (നീല കാര്ഡ്) 1,82,827 പേരും എന്.പി.ഐ വിഭാഗത്തില് 877 കാര്ഡുമാണ് ഉള്പ്പെടുന്നത്.
പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്, തുവരപ്പരിപ്പ്, തേയില, മുളക്/മുളക്‌പൊടി, ശബരി സോപ്പ് പൊടി, മഞ്ഞള്, സേമിയ/പാലട/ഉണക്കലരി, കശുവണ്ടിപ്പരിപ്പ്, ഏലയ്ക്ക, നെയ്യ്, ശര്ക്കരവരട്ടി/ഉപ്പേരി, ആട്ട, ശബരി ബാത്ത് സോപ്പ് എന്നീ ഇനങ്ങളാണ് കിറ്റിലുണ്ടാകുക.