കോഴിക്കോട്: ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 2,987 കിടക്കകളിൽ 1,371 എണ്ണം ഒഴിവുണ്ട്. 115 ഐ.സി.യു കിടക്കകളും 48 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 714 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 350 കിടക്കകൾ, 17 ഐ.സി.യു, 24 വെന്റിലേറ്റർ, 373 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
ഒൻപത് സി.എഫ്.എൽ.ടി.സികളിലായി 978 കിടക്കകളിൽ 523 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 276 എണ്ണം ഒഴിവുണ്ട്. 59 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,367 കിടക്കകളിൽ 1,043 എണ്ണം ഒഴിവുണ്ട്.