ആലപ്പുഴ: ക്ഷീര വികസന മേഖലയ്ക്ക് കൈത്താങ്ങായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സൗജന്യ കാലിത്തീറ്റ വിതരണ പദ്ധതിയ്ക്ക് തുടക്കമായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലെയും ക്ഷീരസംഘങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ക്ഷീരസംഘങ്ങള്‍ക്കു കീഴിലുള്ള എല്ലാ ക്ഷീരകര്‍ഷകര്‍ക്കും സൗജന്യമായി കാലിത്തീറ്റ നല്‍കും.
കണിച്ചുകുളങ്ങര ക്ഷീര സംഘം, കടക്കരപ്പള്ളി ക്ഷീരസംഘം എന്നിവിടങ്ങളിലായി പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കാലിത്തീറ്റയുടെ സൗജന്യ വിതരണോദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് വി. ജി. മോഹനന്‍ നിര്‍വഹിച്ചു.
16 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുള്ളത്. കണിച്ചുകുളങ്ങര ക്ഷീരോല്‍പാദക സംഘത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് മോഹനന്‍ നായര്‍ അധ്യക്ഷനായി. ക്ഷീര വികസന ഓഫീസര്‍ പി. സിനിമോള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കടക്കരപ്പള്ളി തങ്കി നിര്‍മ്മല്‍ ക്ഷീരോല്‍പാദക സംഘത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി ജോര്‍ജ്, ക്ഷീര വികസന ഓഫീസര്‍ സിനിമോള്‍, പഞ്ചായത്ത് അംഗങ്ങളായ മേരി കുഞ്ഞ്, കെ. പി. ശിവദാസ് എന്നിവര്‍ പങ്കെടുത്തു.