പാലക്കാട്: ഓഗസ്റ്റ് ഒന്ന് മുതല് ഏഴുവരെ ആചരിക്കുന്ന ലോക മുലയൂട്ടല് വാരം ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്ക്കാര് – സ്വകാര്യ കോളേജുകളിലെ വനിതാ വിദ്യാര്ഥിനികള്ക്കായി പോഡ്കാസ്റ്റ് (ഓണ്ലൈന് ശബ്ദരേഖ) മത്സരം സംഘടിപ്പിക്കുന്നു.
ജില്ലാ മെഡിക്കല് ഓഫീസ്, ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം നടത്തുന്നത്. താല്പര്യമുള്ളവര് ‘മുലയൂട്ടലിന്റെ പ്രസക്തിയും പ്രാധാന്യവും’ എന്ന വിഷയത്തോടനുബന്ധിച്ചുള്ള രണ്ട് മിനിറ്റില് കൂടാത്ത മലയാളം പോഡ്കാസ്റ്റ് സൃഷ്ടികള് 9446381289, 9846942373, 9567772462 എന്നീ വാട്‌സ് ആപ്പ് നമ്പറുകളിലേക്ക് ജൂലൈ 31 ന് വൈകീട്ട് നാലിനകം അയക്കണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ( ആരോഗ്യം) അറിയിച്ചു.
മികച്ച സൃഷ്ടികള്ക്ക് സമ്മാനവും സര്ട്ടിഫിക്കറ്റും നല്കും. കൂടാതെ, വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണവും നല്കും. സൃഷ്ടികള്ക്കൊപ്പം പേര്, പഠിക്കുന്ന കോളേജ്, കോഴ്‌സ് എന്നിവയും അറിയിക്കണം. ഫോണ്: 9446381289, 9846942373, 9567772462.