മലപ്പുറം: ജില്ലയില്‍ 2020-21 അധ്യയന വര്‍ഷം വിവിധ സ്‌കൂളുകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി. പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പും ഫോണ്‍ നമ്പറും സഹിതം ഓഗസ്റ്റ് 10നകം നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ നല്‍കണം. നാല് സിയില്‍ കൂടുതല്‍ സി ഗ്രേഡ്, ഡി പ്ലസ് എന്നീ ഗ്രേഡ് ലഭിച്ചവര്‍ ഈ ആനുകൂല്യത്തിന് അപേക്ഷിക്കേണ്ടതില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04931-220315 (നിലമ്പൂര്‍  ഐ.റ്റി.ഡി.പി), 9496070368 (നിലമ്പൂര്‍  ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍), 9495070369 (എടവണ്ണ, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍), 9496070400 (പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍).