പനമരം: പനമരം ഗ്രാമപഞ്ചായത്ത് പട്ടികവര്‍ഗ വിഭാഗക്കാരായ വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു. ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകള്‍ ചേര്‍ന്നാണ് 132 കട്ടിലുകള്‍ വിതരണം ചെയ്തത്. പനമരം ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഇന്‍ചാര്‍ജ് ടി. മോഹനന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കട്ടിലുകള്‍ കൈമാറി. 2017- 18 വര്‍ഷത്തെ വാര്‍ഷിക പദ്ധതിലുള്‍പ്പെടുത്തി 253 കട്ടിലുകളാണ് വിതരണം ചെയ്യുന്നത്. ഇതിന്റെ ആദ്യഘട്ടമാണ് ഇപ്പോള്‍ നടന്നത്. 11 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് ഇന്‍ഡട്രീസ് ട്രാവന്‍കൂര്‍ (എഫ്.ഐ.ടി) ആണ് കട്ടിലുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്.