ആലപ്പുഴ: ജില്ലയിൽ കോവിഡ് വാക്സിൻ സ്റ്റോക്ക് ഇല്ലാത്തതിനാൽ ഗർഭിണികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിനുവേണ്ടിയുള്ള മാതൃകവചം പരിപാടി ബുധനാഴ്ച(ജൂലൈ 28) ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് അതത് പ്രദേശത്തെ ആരോഗ്യപ്രവർത്തകർ ഗർഭിണികളെ അറിയിക്കും.