കണ്ണൂർ: ഇന്ന് (ജൂലൈ 28) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കൊളവല്ലൂര്‍ എല്‍ പി സ്‌കൂള്‍ കുന്നോത്ത്പറമ്പ്, സോണല്‍ ഓഫീസ് ചേലോറ, കാങ്കോല്‍ ആലപ്പടമ്പ പ്രാഥമികാരോഗ്യകേന്ദ്രം, ഗവ. യു പി സ്‌കൂള്‍ പൂപ്പറമ്പ, ഗവ. എല്‍ പി സ്‌കൂള്‍ കുതിരുമ്മല്‍, താവം ചര്‍ച്ച് ഹാള്‍ പുന്നച്ചേരി, ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യകേന്ദ്രം, നാറാത്ത് പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി, മടപ്പുരച്ചാല്‍ അംഗന്‍വാടി കണിച്ചാര്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30, എന്‍ എസ് എസ് കെ യു പി സ്‌കൂള്‍ കൊട്ടിയൂര്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.