കാസർഗോഡ്: ജില്ലയിലെ കോവിഡ് പ്രതിരോധം ശക്തമാക്കി പോലീസ്. കോവിഡ് നിയന്ത്രണത്തിനായി പോലീസ് ജില്ലയെ ആറ് സബ് ഡിവിഷനുകളായി തിരിച്ചു. ഓരോ ഡിവിഷന്റെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല ഓരോ ഡിവൈഎസ്പിമാർക്കാണ്. ജില്ലയിൽ ജൂലൈ 26ന് കോവിഡ് പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ട് 80 കേസുകൾ രജിസ്റ്റർ ചെയ്തു. മാസ്‌ക് ധരിക്കാത്തതിനും, സാമൂഹ്യ അകലം പാലിക്കാത്തതിനും 2152 പേർക്കെതിരെ പെറ്റി കേസുകൾ ചാർജ്ജ് ചെയ്തു. അനധികൃതമായി തുറന്ന 71 കടകൾ അടപ്പിക്കുകയും 397 വാഹനങ്ങൾ ബന്തവസിൽ എടുക്കുകയും ചെയ്തു. ക്വാറന്റൈൻ ലംഘിച്ചവർക്കെതിരെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു.