തിരുവനന്തപുരം: വെള്ളായണി അയ്യന്‍കാളി മെമ്മോറിയല്‍ ഗവ.മോഡല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലേക്ക് 2021-22 വര്‍ഷം അഞ്ചാം ക്ലാസിലേക്കും 11-ാം ക്ലാസിലേക്കും പ്രവേശനം നടത്തുന്നതിന്റെ ഭാഗമായി ആഗസ്റ്റ് രണ്ടിന് കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് രാവിലെ 9.30-ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി സെലക്ഷന്‍ ട്രയല്‍ നടത്തും.
2020-21 വര്‍ഷത്തില്‍ നാല്, പത്ത് ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്,ഒരു ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം പങ്കെടുക്കാം. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്കുള്ള പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും എട്ട്, ഒന്‍പത് ക്ലാസുകളിലേക്കുള്ള പ്രവേശനം ജില്ലാതലത്തില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് സ്‌കൂളുമായി ബന്ധപ്പെടണം. ഫോണ്‍: 04994 256162, 0471 2381601