കാസർഗോഡ്: ജൂലൈ 21 മുതല്‍ 27 വരെയുള്ള കാലയളവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടന്നത് ചെമ്മനാട് പഞ്ചായത്തില്‍. 2354 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കാഞ്ഞങ്ങാട് നഗരസഭയാണ് തൊട്ടുപിന്നില്‍. നഗരസഭയില്‍ 2128 പേരെയാണ് പരിശോധിച്ചത്. ഉദുമ പഞ്ചായത്തില്‍ 1531 പേരെയും കാസര്‍കോട് നഗരസഭയില്‍ 1531 പേരെയും പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ 1528 പേരെയും കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ 1496 പേരെയും കോടോംബേളൂര്‍ പഞ്ചായത്തില്‍ 1494 പേരെയും പള്ളിക്കര പഞ്ചായത്തില്‍ 1450 പേരെയും ബളാല്‍ 1338 പേരെയും ബേഡഡുക്ക പഞ്ചായത്തില്‍ 1306 പേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.
