– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 %

ആലപ്പുഴ: ജില്ലയിൽ ബുധനാഴ്ച(ജൂൺ 28) 1461 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 624 പേർ രോഗമുക്തരായി. 9.14 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1446 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചു. ആകെ 2,12,392 പേർ രോഗമുക്തരായി. 9768 പേർ ചികിത്സയിലുണ്ട്.

251 പേർ കോവിഡ് ആശുപത്രികളിലും 1717 പേർ സി.എഫ്.എൽ.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5885 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 190 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 2308 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 1496 പേർ നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടു. ആകെ 27649 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 15984 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധനയ്ക്ക് അയച്ചത്.