കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തില്‍ കോവിഡ്-19 മെഡിക്കല്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കും. വ്യാപാരികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പഞ്ചായത്തിന് പുറത്ത് ജോലിക്ക് പോകുന്നവര്‍ എന്നിവര്‍ക്കാണ് കാര്‍ഡ് ലഭ്യമാക്കുക. വാക്‌സിനേഷന്‍ സംബന്ധിച്ച വിവരങ്ങള്‍, കോവിഡ് പരിശോധന നടത്തിയ വിവരങ്ങള്‍ എന്നിവ കാര്‍ഡില്‍ ഉള്‍പ്പെടുത്തും.
പഞ്ചായത്തിലെ രണ്ടാംഘട്ട മെഗാ ടെസ്റ്റ് ക്യാമ്പുകള്‍ ഇന്നു (ജൂലൈ 29) മുതല്‍ വാര്‍ഡ് തലത്തില്‍ തുടങ്ങുമെന്നും പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കോവിഡ് മൂന്നാംതരംഗത്തെ മുന്നില്‍ കണ്ട് കുട്ടികള്‍ക്കായുള്ള ഓക്‌സിജന്‍ പാര്‍ലര്‍ സംവിധാനം ആരംഭിക്കാനും തീരുമാനമായി.
ശാസ്താംകോട്ട ഗ്രാമപഞ്ചായത്തില്‍ വാക്സിനേഷന്‍ സര്‍വ്വേ നടത്തി. ഇതിന്റെ ഭാഗമായി ഓരോ വീട്ടില്‍ നിന്നും നിശ്ചിത മാതൃകയിലുള്ള ഫോമില്‍ വാക്‌സിനേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു. വാക്‌സിന്‍ ലഭിക്കാനുള്ളവരുടെ പട്ടിക തയ്യാറാക്കാന്‍ ഇത് സഹായിക്കും. പഞ്ചായത്തില്‍ വാര്‍ഡ് തലത്തില്‍ മൊബൈല്‍ ആന്റിജന്‍ പരിശോധനകള്‍ നടത്തിവരുന്നതായും പ്രസിഡന്റ് ആര്‍. ഗീത പറഞ്ഞു
